നാളെ ചേരാനിരുന്ന മണിപ്പൂർ നിയമസഭാ സമ്മേളനം റദ്ദാക്കി

Advertisement

ഇംഫാൽ: മണിപ്പുരിൽ നാളെ നടത്താനിരുന്ന നിയമസഭാ സമ്മേളനം റദ്ദാക്കി. നാളെ നിയമസഭാ സമ്മേളനം വിളിച്ച ഉത്തരവ് ഗവർണർ അജയ കുമാർ ഭല്ല റദ്ദാക്കി.
മുഖ്യമന്ത്രി എൻ.ബീരേൻ സിങ് രാജി വെച്ചതോടെയാണ് ഗവർണറുടെ തീരുമാനം ഉണ്ടായത്.

സർക്കാരിനെതിരെ നാളെ നിയമസഭയിൽ കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ രാജിയും സമ്മേളനം റദ്ദാക്കലും ഉണ്ടായത്.

ബി ജെ പി കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയതിന് ശേഷമാണ് ഇന്ന് വൈകുന്നേരത്തോടെ ഗവർണറെ കണ്ട് മുഖ്യമന്ത്രി എൻ ബീരേൻ സിങ് രാജിക്കത്ത് കൈമാറിയത് .

LEAVE A REPLY

Please enter your comment!
Please enter your name here