‘ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക്’, മഹാകുംഭമേളയിലേക്ക് ഒഴുകിയെത്തി വിശ്വാസികൾ, ഗതാഗതം നിർത്തിവച്ച് മധ്യപ്രദേശ്

Advertisement

പ്രയാഗ് രാജ്: മഹാകുംഭമേളയിലെ തിരക്കിന് പിന്നാലെ 300 കിലോമീറ്ററോളം ഗതാഗത കുരുക്ക്. ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലേക്ക് വിശ്വാസികൾ ഒഴുകിയെത്തിയതിന് പിന്നാലെ മധ്യപ്രദേശ് പൊലീസിന് ഗതാഗതം നിർത്തി വയ്ക്കേണ്ട അവസ്ഥയാണ് ഞായറാഴ്ചയുണ്ടായത്.

പ്രയാഗ് രാജിലേക്കുള്ള നൂറ് കണക്കിന് വാഹനങ്ങൾ മധ്യപ്രദേശിലെ വിവിധ മേഖലകളിൽ നിർത്തിയിട്ടതിന് പിന്നാലെയാണ് 300 കിലോമീറ്ററോളം ദൂരത്തിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്. മധ്യപ്രദേശിലെ കട്നി ജില്ലയിൽ പൊലീസ് വാഹനങ്ങൾ ഗതാഗതം തിങ്കളാഴ്ച വരെ നിർത്തി വയ്ക്കുന്നതായി അറിയിപ്പ് നൽകുന്ന സാഹചര്യവും ഉണ്ടായി. ജബൽപൂർ മേഖലയിലേക്ക് തിരിച്ച് പോയി വാഹനങ്ങൾ അവിടെ കാത്തിരിക്കാനാണ് പൊലീസ് നിർദ്ദേശം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here