ബജറ്റിലുള്ള പൊതു ചർച്ചകൾ പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും തുടരും

Advertisement

ന്യൂഡെല്‍ഹി. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലുള്ള പൊതു ചർച്ചകൾ പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും തുടരും. ഇന്ത്യൻ കുടിയേറ്റക്കാരോടുള്ള അമേരിക്കയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം, മഹാകുംഭമേള അപകടം എന്നീ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് ഇന്നും നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ ഈ വിഷയങ്ങളിൽ നൽകിയ നോട്ടീസുകൾ ഇരു സഭകളിലും തള്ളിയിരുന്നു. ബജറ്റ് ചർച്ചകളിൽ പങ്കെടുത്തു കൊണ്ട് ഈ വിഷയങ്ങൾ പ്രതിപക്ഷ അംഗങ്ങൾ ഇന്നും ഉന്നയിക്കും. ചർച്ചകൾക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ മറുപടി പറഞ്ഞേക്കും. ആദായ നികുതി നിയമ ഭേദഗതി ബില്ല് ഈയാഴ്ച തന്നെ പാർലമെന്റിൽ അവതരിപ്പിക്കും എന്നാണ് സർക്കാർവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ച ബില്ലിന് കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here