ന്യൂഡെല്‍ഹി. ഡൽഹിയിലെ അടുത്ത മുഖ്യമന്ത്രിയെ നിലവിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്നവരിൽ നിന്ന് തന്നെ കണ്ടെത്തണമെന്ന് നിയുക്ത എം എൽ എ മാർ. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, ഡൽഹി യുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാൻഡ, സെക്രട്ടറി അൽക ഗുർജർ, സംസ്ഥാന അധ്യക്ഷൻ വിരേന്ദ്ര സച്ദേവ എന്നിവരെയാണ് നേതാക്കൾ നിലപാട് അറിയിച്ചത്.
ഡൽഹി യിലെ അടുത്ത മുഖ്യമന്ത്രി വനിതയോ, പട്ടിക ജാതി വിഭാഗത്തിൽ നിന്നോ ആയിരിക്കുമെന്നാണ് ബിജെപി കേന്ദ്ര നേതാക്കൾ നൽകുന്ന സൂചന. തിരഞ്ഞെടുക്കപ്പെട്ട 48 നിയമസഭാംഗങ്ങളിൽ നീലം പഹൽവാൻ, രേഖ ഗുപ്ത, പൂനം ശർമ്മ, ശിഖ റോയ് എന്നീ നാല് സ്ത്രീകളാണ് ഉള്ളത്.പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള രാജ്കുമാർ ചൗഹാൻ, രവികാന്ത്, രവീന്ദർ ഇന്ദ്രജ് സിങ്,കൈലാഷ് ഗാംഗ്വാൾ എന്നിവരിൽ ഒരാൾക്കും ഇതോടെ സാധ്യത തെളിയും.വിദേശസന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങിയെത്തിയ ശേഷം , വെള്ളിയാഴ്ചയോടെ പുതിയ മുഖ്യമന്ത്രിയെ ബിജെപി പ്രഖ്യാപിക്കും.ഈ മാസം 15ന് സത്യപ്രതിജ്ഞ ചടങ്ങ് ഉണ്ടാകുമെന്നാണ് സൂചന.
Home News Breaking News അടുത്ത മുഖ്യമന്ത്രി,തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്നവരിൽ നിന്ന് തന്നെ കണ്ടെത്തണമെന്ന് നിയുക്ത എം എൽ എ മാർ