അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ബില്ല് ബജറ്റ് സമ്മേളനത്തിൽ വന്നേക്കും

Advertisement

ന്യൂഡെല്‍ഹി. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ബില്ല് ബജറ്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ സാധ്യത.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആകും
ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ – 2025, അവതരിപ്പിക്കുക.
അനധികൃത പ്രവേശനത്തിന് 5 ലക്ഷം രൂപ വരെയും വ്യാജ പാസ്‌പോർട്ടിന് 10 ലക്ഷം രൂപ വരെയും പിഴ ചുമത്താൻ ബില്ലിൽ വ്യവസ്ഥ.

നിലവിലുള്ള 1920 ലെ പാസ്‌പോർട്ട് നിയമം,1939 ലെ വിദേശികളുടെ രജിസ്ട്രേഷൻ നിയമം,1946 ലെ വിദേശ നിയമം,2000 ലെ ഇമിഗ്രേഷൻ നിയമം എന്നീ നാലു പകരമായാണ് പുതിയ ബില്ല് സർക്കാർ കൊണ്ടുവരുന്നത്.

ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ – 2025, എന്ന പേരിലുള്ള ബില്ല്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബജറ്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും എന്നാണ് സൂചന.

ഇന്ത്യയിലേക്ക് പ്രവേശിക്കുകയോ രാജ്യത്ത് നിന്ന് പുറത്തു പോകുകയോ ചെയ്യുന്ന ആളുകളുടെയും വിദേശികളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കേന്ദ്ര സർക്കാരിന് ചില നിയന്ത്രണ അധികാരങ്ങൾ നൽകുന്നതാണ് നിർദ്ദിഷ്ട ബില്ല്.

വിദേശ പൗരന്മാർക്ക് പ്രവേശനം നൽകുന്ന സർവകലാശാലകൾ, ആശുപത്രികൾ, എന്നിവയുടെ ബാധ്യത പാസ്‌പോർട്ട് , വിസ എന്നിവക്കൊപ്പം വ്യക്തമാക്കാൻ ബില്ല് വ്യവസ്ഥ ചെയ്യുന്നു.

രാജ്യത്ത് വിദേശികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകൾ, വിദേശികൾ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങളിലുള്ള സിവിൽ അധികൃതരുടെ അധികാര പരിധി,കുറ്റകൃത്യങ്ങളുടെ ഘടന, നിയമ ലംഘനത്തിനുള്ള ശിക്ഷ എന്നിവ ബില്ലിൽ വ്യവസ്ഥ ചെയ്യും.വിദേശികളെ നാടുകടത്താനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ അധികാരം ബില്ലിൽ വ്യക്തമാക്കും.

നിലവിലെ നിയമങ്ങളിൽ ഉള്ള ഓവർ ലാപ്പിങ് ഒഴിവാക്കുന്നതിനാണ് പുതിയ നിയമം എന്ന് കേന്ദ്ര സർക്കാർ വൃത്ത ങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here