ലഖ്നൗ. വിവാഹ വേദിയിൽ എത്തി പുള്ളി പുലി ഉത്തർ പ്രദേശ് ലഖ്‌നൗവിൽ ആണ് സംഭവം
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പുലിയെ പിടികൂടി.
ലഖ്നൗ ബുധേശ്വറിൽ നടന്ന വിവാഹ പരിപാടിയിലാണ് അപ്രതീക്ഷിതമായി പുള്ളിപ്പുലിയെത്തിയത്. വേദിക്ക് പിന്നിൽ നിന്ന് പുള്ളിപ്പുലി അകത്തേക്ക് കടന്നതോടെ വിവാഹ സൽക്കാരത്തിന് എത്തിയവർ പരിഭ്രാന്തരായി.200 ലധികം അതിഥികളാണ് പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നത്.
പുലിയെ പേടിച്ച് അതിഥികൾ ഹാളിനു പുറത്തേക്ക് ഓടി. ഇതിനിടയിൽ പുലി മേൽക്കൂരയിലേക്ക് ചാടി കയറി. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് പുലിയെ പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസുമെത്തി. ഉദ്യോഗസ്ഥർക്ക് നേരെ ചാടി വീണ പുലി ആക്രമിക്കാൻ ശ്രമിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിൽ പുലിയെ പിടികൂടി. 90 കിലോയോളം ഭാരമുള്ള ആൺപുലിയാണ് വിവാഹ വേദിയിൽ എത്തിയത്.