ന്യൂഡെല്‍ഹി.ഡൽഹി മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുക്കും എന്നാണ് സൂചന.മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലേക്കുള്ള 15 പേരുടെ പട്ടിക ദേശീയ നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്.
ജാതി സമവാക്യങ്ങൾ, വനിതാ – പട്ടികജാതി പ്രാധിനിത്യം എന്നിവ ഉറപ്പാക്കിയാകും മന്ത്രി സഭ എന്നാണ് പാർട്ടി നേതൃത്വം നൽകുന്ന വിവരം.
9 പേരുള്ള മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി പദവി യും ഉണ്ടാകും എന്നാണ് സൂചന.
ചൊവ്വഴ്ചയോടെ നിയുക്ത എംഎൽഎമാരുടെ യോഗം വിളിച്ച് നേതാവിന്റെ പേര് ഔപചാരികമായി പ്രഖ്യാപിക്കാനാണ് തീരുമാനം.
വ്യാഴാഴ്ച പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ആലോചന. എൻഡിഎ മുഖ്യമന്ത്രിമാർ അടക്കമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ചടങ്ങ് വൻ ആഘോഷമാക്കി മാറ്റാനാണ് നീക്കം.