ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ തമിഴ്നാട് സര്‍ക്കാരിന് കൈമാറി, കൈമാറിയ സ്വർണ്ണം 27 കിലോ

Advertisement

ബംഗളുരു. അനധികൃത സ്വത്ത് സമ്പാദന കേസിൽ  ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ തമിഴ്നാട് സര്‍ക്കാരിന് കൈമാറി. ബംഗളൂരുവിലെ പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കർണാടക ട്രഷറിയിൽ സൂക്ഷിച്ചിരുന്ന
27 കിലോ സ്വർണം, ചെരുപ്പുകൾ, 91 വാച്ച്, 700 കിലോ വെള്ളി, 100 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ എന്നിവയാണ് തമിഴ്‌നാടിന് കൈമാറിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതികൾ ശിക്ഷ പൂർത്തിയാക്കുകയും പിഴയൊടുക്കുകയും ചെയ്ത് കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയായതോടെയാണ് കൈമാറ്റം നടന്നത്. 1996ൽ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ 2006ൽ ബംഗളൂരുവിലേക്ക് മാറ്റിയതോടെയായിരുന്നു ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ കർണാടകയിലേക്ക് മാറ്റിയത്. സ്വത്തുക്കൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും, ദീപക്കും കോടതിയെ സമീപിച്ചിരുന്നു. പ്രതികളിൽ നിന്ന് പിടിച്ചെടുക്കുന്ന തൊണ്ടിമുതലിൽ അനന്തരാവകാശം സ്ഥാപിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി കർണാടക ഹൈക്കോടതി തള്ളുകയായിരുന്നു

Advertisement