ബിയര്‍ കാനില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം പതിപ്പിക്കാനൊരുങ്ങി റഷ്യന്‍ ബ്രൂവറി. തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. മഹാത്മാ ഗാന്ധിയുടെ ചിത്രത്തോട് കൂടിയുള്ള ബിയര്‍ കാനിന്റെ ചിത്രം അടങ്ങുന്നതായിരുന്നു സുപര്‍ണോ സത്പതിയുടെ എക്‌സിലെ കുറിപ്പ്. ഒഡീഷയില്‍ നിന്നുള്ള രാഷ്ട്രീയ നേതാവായ സുപര്‍ണോ സത്പതി എക്‌സില്‍ നടത്തിയ പ്രതികരണം ചര്‍ച്ചയാകുകയാണ്.
പ്രധാനമന്ത്രി വിഷയം റഷ്യന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണമെന്ന് സുപര്‍ണോ സത്പതി ആവശ്യപ്പെട്ടിരുന്നു. മഹാത്മാ ജി എന്ന പേരിലാണ് റിവോര്‍ട്ട് എന്ന ബ്രൂവറിയുടെ ബിയര്‍. ഇന്ത്യയുടെ മൂല്യങ്ങളെയും ജനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണ് നീക്കമെന്നും തുടങ്ങി അനവധി വിമര്‍ശനങ്ങളാണ് പോസ്‌റിറിനു താഴെ വരുന്നത്.
എന്നാല്‍ നേരത്തെയും ഗാന്ധിജിയുടെ ചിത്രം മദ്യത്തിന്റെ പരസ്യങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. 2019ല്‍ ഇസ്രയേലി മദ്യ കമ്പനി ഇസ്രയേലിന്റെ 71-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളില്‍ പതിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഈ സംഭവത്തില്‍ ബ്രൂവറി കമ്പനി ക്ഷമാപണം നടത്തിയിരുന്നു.