‘എല്ലാം നഷ്ടപ്പെടുന്ന സമയമുണ്ടാകും’: മലയാളിക്കെതിരായ പരാമർശത്തിനു പിന്നാലെ നിഗൂഢ പോസ്റ്റുമായി രൺവീർ അലബാദിയയുടെ കാമുകി

Advertisement

ഇന്ത്യ ഗോട്ട് ലാന്റൻ്റ്സ് എന്ന പരിപാടിയിൽ മലയാളിയായ മത്സരാർഥിയോട് വിവാദമായ ചോദ്യം ചോദിച്ചതിനെ തുടർന്ന് യൂട്യൂബറും പോഡ്‌കാസ്റ്ററുമായ രൺവീർ അലാബാദിയയ്‌ക്കെതിരെ ഉയർന്ന വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. എന്നാൽ, ഇതിനിടെ രൺവീറിൻ്റെ കാമുകി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റ് ഇപ്പോൾ ജനശ്രദ്ധ നേടുകയാണ്. നടിയും മോഡലുമായ നിക്കി ശർമയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഈ വിവാദവുമായി ബന്ധപ്പെട്ടതാകാം എന്ന തരത്തിലാണ് ചർച്ചകൾ സജീവമായിരിക്കുന്നത്.

“നിങ്ങളുടെ മനസ്സടക്കം എല്ലാം നഷ്ടപ്പെടുന്ന ഒരു സമയം ഉണ്ടാകും. അത്തരത്തിൽ ഒരിക്കൽ മനസ്സ് നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്കൊപ്പം ആത്മാവ് മാത്രമേ അവശേഷിക്കു- അപ്പോഴാണ് നിങ്ങളെ ആർക്കും കീഴടക്കാനാവില്ല എന്ന് തിരിച്ചറിയുന്നത്”

ഏതാനും ദിവസങ്ങൾക്കു മുൻപ് വിവാദം ആളിക്കത്തി നിന്ന സമയത്ത് നിക്കിയും രൺവീറ്റും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിൽ സംഭവിച്ചതായി വാർത്തകൾ പുറത്തുവന്തിരുന്നു. നെഗറ്റിവ് എനർജി നിരസിക്കുന്നു എന്ന് നിക്കി പോസ്റ്റ് ചെയ്തതും ഇരുവരും സമൂഹ മാധ്യമ ആക്കൗണ്ടുകൾ അൺഫോളോ ചെയ്തതും വിവാദങ്ങൾക്കിടയിൽ വേർപിരിയലിനെക്കുറിച്ചുള്ള ചർച്ചകൾക്കു കൂടുതൽ ശക്തി പകരുകയും ചെയ്തിരുന്നു.

എന്നാൽ ഇരുവരും സമൂഹമാധ്യമത്തിൽ വീണ്ടും പരസ്പരം ഫോളോ ചെയ്തതോടെ വേർപിരിയൽ വാർത്തകൾക്ക് അവസാനവുമായി. ഇതിന് പിന്നാലെ നിക്കിയുടെ ഏറ്റവും പുതിയ പോസ്റ്റ് കൂടി വന്നതോടെ ഇവർ തമ്മിലുള്ള ബന്ധം തുടരുന്നുണ്ടെന്ന് ആരാധകർ വിധി എഴുതിക്കഴിഞ്ഞു. വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനു മുൻപ് തന്നെ രൺവീറും നിക്കിയും ഒരേ സ്ഥലങ്ങളിൽ നിന്ന് പകർത്തിയ ഫോട്ടോകളും ഒരേ പോലെയുള്ള ടാറ്റുവിൻ്റെ ചിത്രങ്ങളും പങ്കുവച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയത്.

നിലവിൽ രൺവീറിന്റെ ബിയർ ബൈസെപ്‌സ്, രൺവീർ അലാബാദിയ എന്നീ രണ്ട് സമൂഹ മാധ്യമ അക്കൗണ്ടുകളും നിക്കി ശർമ ഫോളോ ചെയ്യുന്നുണ്ട്. അതേസമയം രൺവീർ തന്റെ യൂട്യൂബ് അക്കൗണ്ടായ ബിയർ ബൈസെപ്‌സ് വഴിയാണ് നിക്കിയെ ഫോളോ ചെയ്യുന്നത്. എന്നാൽ തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇരുവരും ഇതുവരെ തുറന്ന വെളിപ്പെടുത്തലകൾ നടത്തിയിട്ടില്ല.

ഇന്ത്യ ഗോട്ട് ടാലന്റ്സിലെ വിവാദ പരാമർശം വലിയ വാർത്താ പ്രാധാന്യം നേടിയതിനെ തുടർന്ന് രൺവീറിനു പുറമെ സമയ് റെയ്‌ന, ആശിഷ് ചഞ്ച്‌ലാനി, ജസ്പ്രീത് സിംഗ്, അപൂർവ മഖിജ എന്നിവർക്കെതിരെയും പൊലീസ് പരാതിയുണ്ട്. ഷോയിൽ ഇവർ അശ്ലീലവും ലൈംഗികത പ്രകടമാക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്ന് എഫ്‌ഐആറിൽ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here