ഡൽഹിയിലും ബീഹാറിലും ഭൂചലനം

Advertisement

ന്യൂഡൽഹി. ഡൽഹിയിലും ബീഹാറിലും ഭൂചലനം.
തീവ്രത്ര റിക്ടർ സ്കെയിലിൽ 4 രേഖപ്പെടുത്തി. തുടർ ചലനങ്ങൾ ഉണ്ടാകാൻ സാധ്യത ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം.
അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഡൽഹി പോലീസ്.


പുലർച്ചെ 5:37 നായിരുന്നു ഡൽഹിയിൽ ഭൂചലനം. റിക്റ്റർ സ്‌കൈയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ  പ്രഭവ കേന്ദ്രം  ഡൽഹി ആണ്. ഭൗമോപരിതലത്തിൽ നിന്നും 5 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം. വലിയ മുഴക്കത്തോടെയായിരുന്നു പ്രകമ്പനം.  ആളുകൾ പരിഭ്രാന്തരായി വീടിനു പുറത്തേക്ക് ഇറങ്ങി.


അപകടങ്ങളോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത്ര ശക്തമായ പ്രകമ്പനം ഇതാദ്യമായാണ് ഉണ്ടാകുന്നതെന്ന് ഡൽഹി നിവാസികൾ



അടിയന്തര ഘട്ടങ്ങളിൽ ആളുകൾക്ക് ബന്ധപ്പെടാൻ 112 എന്ന് ഹെൽപ്പ് ലൈൻ  നമ്പർ ഡൽഹി പോലീസ് പുറത്തിറക്കി.
ഡൽഹിക്ക് പിന്നാലെ രാവിലെ എട്ടുമണിയോടെ ബീഹാറിലെ സിവാനിലും ഭൂചലനം ഉണ്ടായി. തുടർ ചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here