ഇംഫാല്‍.രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിനു പിന്നാലെ മണിപ്പൂരിൽ വൻ തട്ടിപ്പ് ശ്രമം. ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ മകൻ ജയ് ഷായുടെ പേരിലാണ് തട്ടിപ്പ് ശ്രമം.മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു എം എൽ എ മാരോട് 4 കോടി രൂപ ആവശ്യപ്പെട്ടു. വാട്ട്സ് ആപ്പ് കോളിലൂടെയാണ് തട്ടിപ്പ് ശ്രമം. നിയമസഭാ സ്പീക്കർ തോക്‌ചോം സത്യബ്രത സിംഗിന് ഉൾപ്പെടെ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു കോൾ ലഭിച്ചു. സംഭവത്തിൽ ഇംഫാൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.