ചെന്നൈ.തമിഴ്നാട്ടിൽ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്നുണ്ടായ തർക്കത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. സഹോദരൻ ഫോൺ എറിഞ്ഞു പൊട്ടിച്ചതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. രക്ഷിക്കാനായി ചാടിയ പതിനെട്ടുകാരനായ സഹോദരനും മരിച്ചു.
തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ പവിത്ര രാത്രി വൈകി ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് സഹോദരൻ മണികണ്ഠൻ വഴക്കു പറഞ്ഞു.
എന്നാൽ പവിത്ര ഫോൺ മാറ്റി വയ്ക്കാൻ തയ്യാറായില്ല. പിന്നാലെ ദേഷ്യപ്പെട്ട മണികണ്ഠൻ ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിച്ചു. ഇതിൽ പ്രകോപിതയായ പവിത്ര വീട്ടിലെ കിണറ്റിലേക്ക് ചാടുകയായിരുന്നു . പവിത്രയെ രക്ഷിക്കാൻ മണികണ്ഠനും കിണറ്റിലിറങ്ങി. രണ്ട് പേരും കിണറ്റിനുള്ളിൽ വച്ച് തന്നെ മരിച്ചു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും എത്തിയാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്. തിരുച്ചിറപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം രണ്ട് പേരുടെ മൃതദേഹവും സംസാരിച്ചു. ഐടിഐ വിദ്യാർത്ഥി ആയിരുന്നു മണികണ്ഠൻ.