രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രി; പര്‍വേശ് വര്‍മ്മ ഉപമുഖ്യമന്ത്രി സത്യപ്രതിഞ്ജ നാളെ ഉച്ചയ്ക്ക്

Advertisement

ന്യൂ ഡെൽഹി : രേഖ ഗുപ്ത ദില്ലിയുടെ അടുത്ത മുഖ്യമന്ത്രിയാകും. പർവ്വേശ് വർമ്മയാണ് ഉപമുഖ്യമന്ത്രി.
മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡൻറായ രേഖഗുപ്ത ബി ജെ പി ദേശീയ നിർവ്വാഹക സമിതി അംഗം കൂടിയാണ്. ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റും ജനറൽ സെക്രട്ടറിയുമായിരുന്നു രേഖാ ഗുപ്ത.
വിജേന്ദർ ഗുപ്തയാണ് നിയുക്ത സ്പീക്കർ .

ഇത്തവണ ഷാലിമാർ ബാഗ് മണ്ഡലത്തില്‍ 29595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത വിജയിച്ചത്. 27 വർഷത്തിന് ശേഷമാണ് ബിജെപി ദില്ലിയില്‍ ഭരണം പിടിച്ചെടുക്കുന്നത്.

സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക് രാംലീല മൈതാനിയിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here