ഗുജറാത്ത്: ഗുജറാത്തിലെ മുദ്രാ തുറമുഖത്ത് നിന്ന് ബുജിലേക്ക് വന്ന സ്വകാര്യ ബസ് ഖേര എന്ന സ്ഥലത്ത് ട്രക്കുമായി കൂട്ടിയിടിച്ച് 5 പേർ മരിച്ചു.23 പേർക്ക് പരിക്കേറ്റു.ഇതിൽ ചിലരുടെ നില ഗുരുതരമാണ്. ഉച്ചയ്ക്ക് 1.30 നായിരുന്നു അപകടം. മരണസംഖ്യ ഉയർന്നേക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകൾ ഉണ്ട്.