🙏 മുഖ്യമന്ത്രി സിദ്ധരാമയ്യയുടേതുള്‍പ്പെടെ ഉന്നതരുടെ വ്യാജ ഒപ്പ് നിര്‍മിച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. സര്‍ക്കാര്‍ ജോലിയില്‍ നിയമനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത് 32 കാരനായ എച്ച് സി വെങ്കിടേഷാണ് പിടിയിലായത് . രണ്ട് പേരില്‍ നിന്നായി 31 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
🙏 തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിനും, അദ്ദേഹത്തിന്റെ അനന്തരവനും മുന്‍ മന്ത്രിയുമായ ഹരീഷ് റാവുവിനും എതിരെ കേസ് നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. നാഗവെല്ലി രാജലിംഗ മൂര്‍ത്തി(49) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം.
🙏 തെലങ്കാനയിലെ കോഴി ഫാമുകളില്‍ അജ്ഞാത രോഗം പടര്‍ന്ന് 2500 ലേറെ കോഴികള്‍ ചത്തു വീണതായി റിപ്പോര്‍ട്ട്. തെലങ്കാനയിലെ വനപാര്‍ത്തിയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടര്‍ന്ന് പിടിച്ചിട്ടുള്ളത്.
🙏 നോയിഡയില്‍ കവര്‍ച്ചാ സംഘത്തെ പിടികൂടി പൊലീസ്. കവര്‍ച്ച കഴിഞ്ഞ് മടങ്ങുന്ന പ്രതികളെ പൊലീസ് സാഹസികമായി കീഴടക്കുകയായിരുന്നു.സംഘത്തിലുണ്ടായിരുന്ന സുരേന്ദ്ര (30), രോഹിത് (22), അജയ് (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.മോഷ്ടിച്ച വസ്തുക്കള്‍ വില്‍ക്കാന്‍ പോവുന്നതിനിടെയാണ് അറസ്റ്റുണ്ടായതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞു.
🙏 ഗുരുഗ്രാമില്‍ വനിതാ ഇന്‍സ്പെക്ടറോട് അപമര്യാദമായി പെരുമാറുകയും സബ് ഇന്‍സ്പെക്ടറെ മര്‍ദിക്കുകയും ചെയ്ത പാര്‍ക്കിങ് സഹായിയെ പൊലീസ് അറസ്റ്റ് ചെയ്തു.
🙏 ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത മുന്‍ സര്‍ക്കാരുകളുടെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കി ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലെ നിയമനങ്ങള്‍ ആണ് റദ്ദാക്കിയത്. വിവിധ കോര്‍പറേഷനുകള്‍ ആശുപത്രികള്‍ വകുപ്പുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥരേയും ഒഴിവാക്കി.
🙏 സൗദി അറേബ്യയുടെ കറന്‍സിയായ റിയാലിന് ഏകീകൃത ചിഹ്നമായി. പുതിയ ചിഹ്നത്തിന് ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി.
🙏 തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അമേരിക്ക 21 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയത് ഇന്ത്യക്കല്ല, ബംഗ്ലാദേശിനെന്ന് റിപ്പോര്‍ട്ടുകള്‍.
🙏 ഗുജറാത്തിലെ മുദ്രാ തുറമുഖത്ത് നിന്ന് ബുജിലേക്ക് വന്ന സ്വകാര്യ ബസ് ഖേര എന്ന സ്ഥലത്ത് ട്രക്കുമായി കൂട്ടിയിടിച്ച് 5 പേർ മരിച്ചു.23 പേർക്ക് പരിക്കേറ്റു.ഇതിൽ ചിലരുടെ നില ഗുരുതരമാണ്.