ന്യൂഡല്‍ഹി: ഡല്‍ഹി വീണ്ടും ചരിത്രത്തിലേക്ക്.ദില്ലിയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവായി അതീഷി തിരഞ്ഞെടുക്കപ്പെട്ടു. 27 വർഷത്തിന് ശേഷം ബിജെപി സംസ്ഥാന ഭരണം പിടിച്ച് രേഖാ ഗുപ്തയെന്ന വനിതാ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം മറ്റൊരു വനിത പ്രതിപക്ഷ, നേതാവാകുന്നു മുൻ മുഖ്യമന്ത്രിയും എ പി പി നേതാവുമായ മർലേന അതീഷി മർലേന പ്രതിപക്ഷ നേതാവായി ഇന്ന് ചേർന്ന ഏ പി പി പാർലമെൻ്ററി യോഗം തിരഞ്ഞെടുത്തു. ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് പറഞ്ഞ അതീഷി ഭരണകക്ഷി വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും പറഞ്ഞു.
ദില്ലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു ആംആദ്മി പാര്‍ട്ടി നേതാവ് അതീഷി മാര്‍ലേന .