മുന്‍ കാമുകി മറ്റൊരാളുമായി പ്രണയത്തിലാണെന്നറിഞ്ഞ കാമുകന്‍ മുന്‍കാമുകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു. മഹാരാഷ്ട്രയിലെ ഭിവണ്ടിയിലാണ് സംഭവം. 22 വയസുകാരിയെയാണ് മുന്‍കാമുകനും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തത്. സംഭവത്തില്‍ ശാന്തി നഗര്‍ പൊലീസ് ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയും യുവതിയും വര്‍ഷങ്ങളായി പ്രണയത്തിലുമായിരുന്നു. എന്നാല്‍ നാലു മാസം മുന്‍പ് യുവതി ബന്ധത്തില്‍ നിന്നും പിന്‍മാറുകയും മറ്റൊരു യുവാവുമായി പ്രണയത്തിലാകുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ മുന്‍ കാമുകന്‍ ക്രൂരകൃത്യത്തിന് പദ്ധതിയിടുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി യുവതിയുടെ സഹോദരനെ ബന്ദിയാക്കിയ ഇയാള്‍ ഭീഷണിപ്പെടുത്തി യുവതിയോട് സ്ഥലത്തെത്താന്‍ പറയുകയായിരുന്നു. ഓട്ടോറിക്ഷയില്‍ സ്ഥലത്തെത്തിയ യുവതിയെ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയുടെ സഹോദരനെയും ഓട്ടോറിക്ഷാ ഡ്രൈവറെയും മര്‍ദിച്ച ശേഷം ഓട്ടോറിക്ഷയില്‍ കയറ്റി കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് തൊട്ടടുത്തുള്ള സ്‌കൂളിന് സമീപമെത്തിയ സംഘം, സ്‌കൂളിന് പിന്നിലെ കുറ്റിക്കാട്ടിലെത്തിച്ച് യുവതിയെ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. ആറ് പേരില്‍ നാലുപേര്‍ ഒന്നിനു പുറകെ ഒന്നായി യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഒരു പിക്ക്-അപ്പ് വാനില്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയും വഴിമധ്യേ വാനില്‍ വച്ചും ബലാത്സംഗം ചെയ്യുകയും ചെയ്തു. എല്ലാ പ്രതികളും 20നും 25 നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്.