കുർണൂൽ. തെലങ്കാന നാഗർ കുർണൂലിലെ ടണൽ അപകടത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. ദൗത്യ സംഘം അപകടമുണ്ടായ ഇടത്തിന് അടുത്ത് എത്തിയെങ്കിലും കല്ലും, ചെളിയും, തകർന്ന ബോറിങ് മെഷീന്റെ അവശിഷ്ടങ്ങളും കടന്ന് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ല. ടണലിനെ പൂർണമായും മൂടിയ നിലയിലാണ് ഇതുള്ളതെന്ന് ദൗത്യ സംഘത്തിനൊപ്പം ടണലിനുള്ളിൽ പ്രവേശിച്ച തെലങ്കാന ജലസേചന വകുപ്പ് മന്ത്രി ഉത്തംകുമാർ റെഡ്ഢി പറഞ്ഞു. ടണലിലുള്ള വെള്ളത്തിന്റെ അളവ് കൂടുന്നതും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയാവുകയാണ്. തുരങ്കത്തിനകത്ത് മുഴുവൻ സമയവും ഒക്സിജൻ സപ്ലൈ നടത്തുന്നുണ്ട്. നിലവിലെ തടസ്സങ്ങൾ പരിഹരിക്കാനുള്ള തീവ്ര ശ്രമങ്ങൾ തുടരുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പറഞ്ഞു