അഹമ്മദാബാദ്.രാജ്കോട്ടിൽ ഗൈനക്കോളജി ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ ചോർത്തി,മൂന്നു പ്രതികളെ കൂടി ഗുജറാത്ത് സൈബർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒരാളെ സൂറത്തിൽ നിന്നും രണ്ടുപേരെ മഹാരാഷ്ട്രയിൽ നിന്നുമാണ് പിടികൂടിയത്. ഗർഭിണികളെ പരിശോധിക്കുന്ന ആശുപത്രി ദൃശ്യങ്ങൾ സിസിടിവി ഹാക്ക് ചെയ്താണ് പ്രതികൾ പ്രചരിപ്പിച്ചത്
ദൃശ്യങ്ങൾ ടെലഗ്രാമിലും മറ്റും പണം വാങ്ങി വിറ്റു. 9 മാസത്തിനിടെ അമ്പതിനായിരത്തോളം സിസിടിവി ദൃശ്യങ്ങൾ പ്രതികൾ ഹാക്ക് ചെയ്തു. കുംഭമേളയിലെ സ്ത്രീകളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലും പ്രതികൾക്ക് പങ്ക്. കേസിൽ ഇതുവരെ ആറു പേർ അറസ്റ്റിലായി.