ചെന്നൈ. തിരുപ്പത്തൂരിലെ സർക്കാർ സ്കൂളിൽ പെൺകുട്ടികൾക്ക് നേരം ലൈംഗികാതിക്രമം നടത്തിയ സ്ഥിരം ശല്യകാരിയായ അധ്യാപകനെ പെണ്‍കുട്ടികള്‍ പൂട്ടി. അധ്യാപകൻ പ്രഭു അറസ്റ്റിൽ
ഏഴാം ക്സാസിൽ പഠിക്കുന്ന ആറ് വിദ്യാർഥികളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. വാണിയമ്പാടിക്ക് സമീപമുള്ള ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. കമ്പ്യൂട്ടർ പരീക്ഷയ്ക്കിടെയായിരുന്നു പീഡനം.പരസ്പരം സംസാരിച്ച ശേഷം കുട്ടികള്‍ മുതിര്‍ന്നവരോടെ പരാതി പറയാന്‍ പോകാതെ തങ്ങള്‍ക്ക് ക്ളാസുകളില്‍ കിട്ടിയ നിര്‍ദ്ദേശമനുസരിച്ച് പെരുമാറി. ഹെൽപ്‍ലൈൻ നമ്പറിലൂടെ കുട്ടികളാണ് പരാതി നൽകിയത്. ഇതോടെ അധ്യാപകനെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്താതെ കഴിയില്ലെന്നായി.