രക്ഷാപ്രവർത്തനം സങ്കീർണം, ടണലിന്റെ കൂടുതൽ ഭാഗം ഇളകിവീഴാൻ സാധ്യത

Advertisement

കുര്‍ണൂല്‍. തെലങ്കാന നാഗർകുർണൂലിലെ ടണൽ അപകടത്തിൽ രക്ഷാപ്രവർത്തനം സങ്കീർണമാകുന്നു. ടണലിന്റെ കൂടുതൽ ഭാഗം ഇളകിവീഴാൻ സാധ്യതയുള്ളതിനാൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അധികൃതരിൽ നിന്ന് നിർദേശം തേടിയാണ് രക്ഷാപ്രവർത്തനം പുരോഗിക്കുന്നത്. ടൺലിൽ അകപ്പെട്ട എട്ടുപേരിൽ ഒരാളുടെ മൈബൈൽ
ശബ്ദം കേട്ടതായി രക്ഷാപ്രവർത്തകർ അറിയിച്ചു.

മൂന്നാം ദിവസത്തെ തെരച്ചിൽ പുരോഗമിക്കുമ്പോഴും നാഗർകൂർണിലിൽ ആശാവഹമായ പുരോഗതിയില്ല. രക്ഷാദൌത്യസംഘം ഇപ്പോഴും എട്ടുപേർ കുടുങ്ങിക്കിടക്കുന്നതിന് നാൽപ്പത് മീറ്റർ ഇപ്പുറമാണ്.
തകർന്ന് കിടക്കുന്ന ബോറിങ് മെഷീന്റെ അവശിഷ്ടങ്ങളും, കല്ലും ചെളിയും എല്ലാം ചേർന്ന് ടണൽ തന്നെ മൂടിയിരിക്കുകയാണ്. ഇത് നീക്കം ചെയ്യുന്നതിനിടയിൽ ഇനിയും കൂടുതൽ ഭാഗം ഇളകി വീഴാനിടയുണ്ട്. നിലവിൽ സർവേ ഓഫ് ഇന്ത്യയുടെ അധികൃതർ സ്ഥലത്തുണ്ട്. നാവികസേനയുടെ മറൈൻകമാണ്ടോസും രക്ഷാപ്രവർത്തനത്തിന് എത്തി. അത്യാധുനിക യന്ത്രങ്ങൾ എത്തിച്ചെങ്കിലും ഇതൊന്നും ടണനിലിനുള്ളിൽ ഉപയോഗിക്കാനാകുന്നില്ല. അതിനിടെ ടൺലിൽ അകപ്പെട്ട ഒരാളുടെ മൈബൈൽ
ശബ്ദം കേട്ടതായി രക്ഷാപ്രവർത്തകർ പറഞ്ഞു. ടണലിൽ കുടുങ്ങിയവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മന്ത്രി ജുപ്പള്ളി കൃഷ്ണറാവു പറഞ്ഞു. തെലങ്കാന ഉപമുഖ്യമന്ത്രി ഇന്ന് നാഗർകുർണൂലിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here