ഇന്ത്യന്‍ റെയര്‍ ക്ലിപ്സ് എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരാള്‍ ഒരു രോഹു മത്സ്യത്തെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് കുടിക്കാന്‍ ബിയര്‍ നല്‍കുന്ന വിഡിയോയാണിത്. മത്സ്യം ഒരു സിപ്പ് കുടിക്കുന്നതും വിഡിയോയില്‍ കാണാന്‍ കഴിയും. രണ്ട് പുരുഷന്‍മാരെയാണ് വിഡിയോയില്‍ കാണുന്നത്. വിഡിയോ എടുത്ത സ്ഥലമോ സമയമോ ആരാണെന്നോ തുടങ്ങിയ വിവരങ്ങള്‍ വ്യക്തമല്ല.
അതേസമയം സാമൂഹികമാധ്യമങ്ങളില്‍ ഈ പ്രവൃത്തിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് വന്നിരിക്കുന്നത്. ചിലര്‍ ഈ പ്രവൃത്തിയെ രസകരമായ പ്രവൃത്തിയാണെന്നാണ് കമന്റ് തെയ്തിരിക്കുന്നത്. ചിലര്‍ മത്സ്യത്തെ കിഷ്ഫിഷര്‍ എന്ന് പറഞ്ഞ് കളിയാക്കിയാണ് കമന്റ് ഇട്ടിരിക്കുന്നത്.
ചിലര്‍ ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) എന്ന സംഘടനയെ കമന്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.