ഉത്തരാഖണ്ഡിൽ വൻ മഞ്ഞിടിച്ചിൽ, 57 BRO തൊഴിലാളികൾ മഞ്ഞിനടിയിലകപ്പെട്ടു

Advertisement

ചമോലി.ഉത്തരാഖണ്ഡിൽ വൻ മഞ്ഞിടിച്ചിൽ. 57 BRO തൊഴിലാളികൾ മഞ്ഞിനടിയിലകപ്പെട്ടു. 16 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പുഷ്കർ സിം ധാമി.ഇൻഡോ – ടിബറ്റൻ അതിർത്തിയിലെ മന ഗ്രാമത്തിൽ ആണ് സംഭവം. കനത്ത മഞ്ഞു വീഴ്ചയും മഴയും പ്രവർത്തനത്തിന് വലിയ വെല്ലുവിളി. രക്ഷാപ്രവർത്തനം തുടരുന്നതായി സൈന്യം.

ബദ്രിനാഥിന് സമീപം ചമോലി ജില്ലയിൽ ഇൻഡോ -ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള മന ഗ്രാമത്തിലാണ് വൻ മഞ്ഞിടിച്ചിൽ ഉണ്ടായത്.റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ബോർഡർ റോഡ് ഓർഗനൈസേഷന്റെ 57 കരാർ തൊഴിലാളികൾ മഞ്ഞിനടിയിലകപ്പെട്ടു.അപകടത്തിൽ പെട്ട 16 പേരെ രക്ഷപ്പെടുത്തി യതായി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചു.

ഇതിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ചികിത്സയ്ക്കായി സൈനിക ക്യാമ്പിലെത്തിച്ചു.കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നതായി ബിആർഒ എക്സിക്യൂട്ടീവ് എൻജിനീയർ സി.ആർ. മീണ അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന,ജില്ലാ ഭരണകൂടം, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ്, ബിആർഒ ടീമുകൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.സാറ്റലൈറ്റ് ഫോണുകൾ പോലും പ്രവർത്തിക്കാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതായി സൈന്യം അറിയിച്ചു.അതേസമയം, ഉത്തരാഖണ്ഡിലുൾപ്പെടെ അതിശക്തമായ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിശക്തമായ മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് മേഖലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here