ന്യൂഡെല്‍ഹി.രാജ്യത്ത് മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ മാര്‍ച്ച് ഒന്നു മുതൽ ഓൺലൈൻ ആയി. വാഹന രജിസ്ട്രേഷൻ, ഇൻഷുറൻസ്, ഫിറ്റ്നസ്,ലൈസൻസ്,പൊല്യൂഷൻ, പെർമിറ്റ് എന്നിവയടക്കം ഓൺലൈൻ ആയിട്ടായിരിക്കും നൽകുക. NIC, Parivahan സൈറ്റുകളിലൂടെ ആളുകൾക്ക് ആവശ്യമെങ്കിൽ ഡിജിറ്റൽ രേഖകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. എന്നാൽ വാഹന പരിശോധന സമയത്ത് ഡിജിറ്റൽ രേഖകൾ കാണിച്ചാൽ മതിയാകും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് നിർണായക നിയമ ഭേദഗതി നടത്തിയത്.