ചെന്നൈ: പീഡിപ്പിക്കപ്പെട്ട മൂന്ന് വയസുകാരിക്കെതിരായ പരാമർശം നടത്തിയ മയിലാടുതുറ കലക്ടർ എ.പി.മഹാഭാരതിയെ പദവിയിൽനിന്നു നീക്കി. ബാലിക മുഖത്തേക്കു തുപ്പിയതാണ് 16 വയസ്സുകാരൻ പീഡനം നടത്താൻ കാരണമായതെന്നും അതിനാൽ ഇരുഭാഗവും പരിഗണിക്കണമെന്നുമായിരുന്നു മഹാഭാരതി പറഞ്ഞത്.
പരാമർശത്തെ അപലപിച്ച് ഡിഎംകെ നേതാവ് കനിമൊഴിയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയും ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. മയിലാടുതുറയിലെ പുതിയ കലക്ടറായി ഈറോഡ് കോർപറേഷൻ കമ്മിഷണർ എച്ച്.എസ്.ശ്രീകാന്തിനെ നിയമിച്ചു.