സ്വർണക്കടത്ത് കന്നഡ നടി രന്യ റാവു അറസ്റ്റിൽ, കടത്തിയത് 14.8കിലോ

Advertisement

ബംഗളുരു.സ്വർണക്കടത്ത് കന്നഡ നടി അറസ്റ്റിൽ. കന്നഡ നടി രന്യ റാവുവിനെ ബെംഗളുളൂരു വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിക്കവേ ഡി ആർ ഐ പിടികൂടി. 14.8kg സ്വർണം നടിയിൽ നിന്നും കണ്ടെടുത്തു. ദുബായിൽ നിന്നും ഇന്നലെ രാത്രി വന്നിറങ്ങുമ്പോൾ ആയിരുന്നു അറസ്റ്റ്. ഡി ആർ ഐ ഓഫീസിൽ നടിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡി ജിപി ലെവൽ പൊലീസ് ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധു കൂടിയാണ് അറസ്റ്റിലായ നടി.

15ദിവസത്തിനിടെ 4 തവണ ദുബായ് പോയി വന്നതോടെയാണ് ഡി ആർ ഐ റഡാറിൽ പെട്ടത്.സ്വർണം ആഭരണങ്ങളായി അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്. ഡിജിപിയുടെ മകൾ എന്നവകാശപെട്ട് പരിശോധന മറികടക്കാനും നടി ശ്രമിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here