വാർത്താനോട്ടം

Advertisement

2025 മാർച്ച് 05 ബുധൻ

BREAKING NEWS

👉 പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

👉 ചൊവ്വാഴ്ച രാത്രി ബോംബുകൾ ഒളിപ്പിച്ച രണ്ട് ട്രക്കുകളുമായി ചാവേറുകൾ സൈനിക താവളത്തിലേക്ക് ഇടിച്ചുകയറുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു.

👉സൈനിക താവളത്തിലെ മതിൽ തകർന്നതിനു പിന്നാലെ മറ്റു ഭീകരർ അകത്തേക്ക് ഇരച്ചുകയറിയെന്നും ആറ് ഭീകരരെ വധിച്ചതായും പാക് സൈനീകവൃത്തങ്ങൾ പറഞ്ഞു.

👉ആതിരപ്പള്ളി വെറ്റിലപ്പാറയിൽ കാട്ടാനക്കൂട്ടം കട തകർത്തു. പ്രദേശവാസിയായ വിശ്വനാഥൻ്റെ കടയാണ് ഇന്ന് പുലർച്ചെ 12 മണിയോടെ തകർത്തത്.

👉മിഷൻ കേരള എന്ന കർമ്മ പദ്ധതിക്ക് തുടക്കമിട്ട് എ ഐ സി സി.ശശീതരൂരിനെ ഉപയോഗപ്പെടുത്തണം.പാർട്ടിയിലെ തർക്കങ്ങൾ കെ .സുധാകരൻ പരിഹരിക്കണം.നിയമസഭയിൽ വിഡി സതീശനും രമേശ് ചെന്നിത്തലയും ഒരുമിച്ച് കാര്യങ്ങൾ നീക്കണം.

👉സിനിമ സമരം ചർച്ച ചെയ്യാൻ സിനിമ സംഘടനകളുടെ യോഗം ഇന്ന് കൊച്ചിയിൽ

👉നിലമ്പൂരിൽ തേനെടുക്കുന്നതിനിടെ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു

🌴കേരളീയം🌴

🙏മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസപദ്ധതിയുടെ ഭാഗമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജന്‍. ടൗണ്‍ഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കല്‍ 15 ദിവസത്തിനകം പൂര്‍ത്തിയാകും.
ദുരന്തബാധിതരില്‍ വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതിന് മാര്‍ച്ച് 10, 11, 12 തീയതികളില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഹിയറിങ് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

🙏സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് പതാക ഉയരും. പ്രതിനിധി സമ്മേളനം നാളെ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും

🙏ആറ്റൂകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം.രാവിലെ 10.30 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും.കുത്തിയോട്ട വൃതം 7 ന് തുടങ്ങും.13 ന് ആണ് പൊങ്കാല ചടങ്ങ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ അവലോകന യോഗം ചേർന്നു.

🙏 പത്തനംതിട്ടയില്‍ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് സഹോദരനെയും അടുത്ത ബന്ധുവിനെയും പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ കൂട്ടുകാര്‍ തല്ലിച്ചതച്ചു. പത്തനംതിട്ട ഏനാത്ത് മാര്‍ച്ച് 2 നായിരുന്നു സംഭവം.സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു.

🙏 ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ എസ് ഇ ബി. ഉത്സവത്തിന്റെ ഭാഗമായി കമാനങ്ങള്‍ നിര്‍മ്മിക്കുമ്പോഴും നിശ്ചിത ഉയരത്തില്‍ കൂടുതലുള്ള കെട്ടുകാഴ്ചകള്‍ തയ്യാറാക്കുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

🙏 കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി തീരുന്നു. ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്‌കുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ സഹായത്തോടെ തന്നെയാണ് ശമ്പളം നല്‍കുക. മാസം തോറും 50 കോടി രൂപ സര്‍ക്കാര്‍ തുടര്‍ന്നു നല്‍കും. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

🙏 ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച നേതാക്കളെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സമരം ചെയ്യുന്ന ഒരാളേയും പരിഹസിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്ന നിലപാട് സി.പി.എമ്മിന്റേതല്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.

🙏 ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവടക്കം 636.88 കോടി രൂപ എന്‍എച്ച്എം വിഹിതം കുടിശികയെന്ന് കേരളം. കുടിശികയിനത്തില്‍ കേന്ദ്രം തെറ്റിദ്ധരിപ്പിക്കുവെന്നും നടപടി ക്രമങ്ങള്‍ പാലിച്ചിട്ടും കേന്ദ്രം ഫണ്ട് അനുവദിച്ചില്ലെന്നും സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും കേരളം കുറ്റപ്പെടുത്തി.

🙏 ഇന്‍സ്ട്രമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിനെ തുടര്‍ന്ന് മകന്റെ കൈ തല്ലിയൊടിച്ച് അച്ഛന്‍. കൊച്ചി കളമശ്ശേരിയിലാണ് ക്രൂരമായ സംഭവം നടന്നത്. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ കൈത്തണ്ടക്ക് പൊട്ടലുണ്ട്. അച്ഛന്‍ ശിവകുമാറിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

🙏 കോഴിക്കോട് ഓമശ്ശേരി പുത്തൂരില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാനിപുരം എ യു പി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🙏 വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 8 ദിവസങ്ങള്‍ക്ക് ശേഷമാണ് അഫാനെ ആശുപത്രിയില്‍ നിന്ന് മാറ്റുന്നത്. മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അഫാനെ ജയിലേക്ക് മാറ്റിയത്.

🙏വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ എംഡിഎംഎ വില്‍പ്പന നടത്തി വന്ന യുവാവ് അറസ്റ്റില്‍. വരാപ്പുഴ ഏലൂക്കര സ്വദേശി മുഹമ്മദ് നസീഫിനെയാണ് വരാപ്പുഴ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് എംഡിഎംഎ അടക്കം പിടികൂടിയിട്ടുണ്ട്.

🙏 2024-2025 സാമ്പത്തിക വര്‍ഷത്തിലെ 11 മാസം പിന്നിട്ടുമ്പോള്‍ വരുമാനം 5000 കോടി കടന്ന് രജിസ്‌ട്രേഷന്‍ വകുപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം 5219.34 കോടി മറികടന്ന് വരുമാനം 5500 കോടിയില്‍ കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി രജിസ്‌ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ശ്രീധന്യാ സുരേഷ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

🙏 പ്രശസ്തമായ ഒറ്റപ്പാലം ചിനക്കത്തൂര്‍ പൂരാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പൂരാഘോഷവുമായി ബന്ധപ്പെട്ട് വെടിക്കെട്ട് നടത്താന്‍ അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയിലാണ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ മണികണ്ഠന്‍ അനുമതി നിഷേധിച്ചത്.

🙏രാഷ്ട്രീയ വിഷയ
ങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കുതിര കയറാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള നീക്കം അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെല്ലാം അമേരിക്കന്‍ ഫണ്ട് കൈപ്പറ്റുന്നവര്‍ ആണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവന അപവാദ രാഷ്ട്രീയത്തിന്റെ പുതിയ ഉദാഹരണമാണ്.

🙏 ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസില്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. ശരീര സൗന്ദര്യമത്സര വിജയികള്‍ക്ക് പൊലീസ് ഇന്‍സ്പെക്ടറായി നിയമനം നല്‍കാനുള്ള മന്ത്രിസഭായ യോഗ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു.

🇳🇪 ദേശീയം 🇳🇪

🙏തമിഴ്‌നാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി പുരോഹിതനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സൈബര്‍ ക്രൈം പൊലീസാണ് തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി അജിത് കുമാറിനെ പിടികൂടിയത്.

🙏 മഹാകുംഭമേളയില്‍ ഉപയോഗിച്ച ലോകോത്തര മെഡിക്കല്‍ സൗകര്യങ്ങള്‍ ഇനി സംസ്ഥാനത്തുടനീളമുള്ള രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ യുപി. പ്രയാഗ്രാജിലെ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ഉപയോഗിച്ച അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ യുപിയിലെ വിവിധ ജില്ലകളിലെ ആശുപത്രികളിലേക്ക് കൈമാറും.

🙏 രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് സംഘത്തെ പിടികൂടി മുംബൈ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. സംഘത്തിലെ 6 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട്. വിദ്യാസമ്പന്നരായ ആളുകള്‍ പ്രധാനികളായ മയക്കുമരുന്ന് സംഘത്തിലെ വിദേശ ബന്ധമാണ് ഞെട്ടിക്കുന്നത്.

🙏 ഉത്തര്‍പ്രദേശ് നിയമസഭാ ഹാളില്‍ പാന്‍ മസാല ചവച്ച് തുപ്പിയ എംഎല്‍എയെ വിമര്‍ശിച്ച് സ്പീക്കര്‍. ചൊവ്വാഴ്ച രാവിലെ സഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പായിരുന്നു നാടകീയ രംഗങ്ങള്‍. ഇത്തരമൊരു കാര്യം സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ താന്‍ നേരിട്ട് പോയി അത് വൃത്തിയാക്കുകയായിരുന്നു എന്നും സ്പീക്കര്‍ സതീഷ് മഹാന പറഞ്ഞു.

🙏 ബി.ജെ.പിയുടെ അടുത്ത ദേശീയ അധ്യക്ഷനെ ഹോളിക്ക് ശേഷം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധിസഭ തുടങ്ങുന്ന മാര്‍ച്ച് 21-ന് മുമ്പ് പ്രഖ്യാപനം ഉണ്ടായേക്കും. മാര്‍ച്ച് 14-നാണ് ഹോളി. മാര്‍ച്ച് 21 മുതല്‍ 23 വരെ ബെംഗളൂരുവിലാണ് ആര്‍.എസ്.എസിന്റെ ഉന്നതതലയോഗം.

🙏 അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസിലെ പ്രതി ക്രിസ്ത്യന്‍ മിഷേലിന് ഇഡി കേസിലും ജാമ്യം. ദില്ലി ഹൈക്കോടതിയാണ് മിഷേലിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മാണ് ജാമ്യം അനുവദിച്ചത്. നേരത്തെ അഴിമതിയിലെ സിബിഐ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

🇦🇺 അന്തർദേശീയം 🇦🇽

🙏 പാകിസ്താനില്‍ സൈനികത്താവളത്തെ ലക്ഷ്യമാക്കി നടന്ന ചാവേര്‍ ആക്രമണത്തില്‍ മുപ്പതുപേര്‍ കൊല്ലപ്പെട്ടു.ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. 25 പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബന്നുവിലുള്ള സൈനികത്താവളത്തിന് നേര്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ടു കാറുകള്‍ ഭീകരവാദികള്‍ ഓടിച്ചുകയറ്റിയാണ് ചാവേര്‍ ആക്രമണം നടത്തിയത്.

🙏 വിദ്യാര്‍ഥികളുടെ നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിച്ചാല്‍ സ്‌കൂളുകളും യൂണിവേഴ്സിറ്റികളും കോളേജുകളും ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ തടവുശിക്ഷയോ നാടുകടത്തലോ നേരിടേണ്ടിവരുമെന്നും സ്വദേശികളായ വിദ്യാര്‍ഥികളെ എന്നന്നത്തേക്കുമായി പുറത്താക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി

🙏 അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള വാഗ്വാദത്തില്‍ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. ശാശ്വതമായ സമാധാനത്തിനു ട്രംപിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി കരാറിന് ആഗ്രഹിക്കുന്നുവെന്നും ധാതു ഖനന കരാര്‍ ഏത് സമയത്തും ഒപ്പിടാന്‍ തയ്യാറാണെന്നും സെലന്‍സ്‌കി എക്സില്‍ കുറിച്ചു.

🙏 ടിബറ്റില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടിബറ്റിലുണ്ടായത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്റെ ആഘാതമുണ്ടായി. ശക്തമായ ഭൂചലനമായിരുന്നെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

🏏 കായികം 🏏

🙏രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒന്നരക്കോടി രൂപ പാരിതോഷികമായി നല്‍കും.

🙏ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി.

🙏ഇന്ന് നടക്കുന്ന ന്യൂസീലന്‍ഡ് – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here