ലഖ്നൗ.ഖലിസ്താൻ ഭീകരവാദി അറസ്റ്റിൽ. ഖലിസ്താൻ ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെയും പാക് ചാര സംഘടന ഐഎസ്ഐയുടെയും ഭാഗമായി പ്രവർത്തിക്കുന്ന ലാജർ മാസിഹ് ആണ് അറസ്റ്റിൽ ആയത്. യു പി എസ് ടി എഫും, പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരവാദി പിടിയിലായത്. ഇന്ന് പുലർച്ചെ മൂന്നരയോടെ, ഉത്തർപ്രദേശിലെ കൗഷാമ്പിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.
3 ഹാൻഡ് ഗ്രനേഡുകൾ,2 ഡിറ്റണേറ്ററുകൾ, 1 വിദേശ നിർമ്മിത പിസ്റ്റൾ,13 വെടിയുണ്ടകൾ,സ്ഫോടനത്തിനുള്ള രാസവസ്തു എന്നിവയാണ് പിടികൂടിയത്.