കർണ്ണാടക: അന്തർ ദേശീയ വനിതാ ദിനത്തിൽ രണ്ട് വനിതകളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്.ഹംപി യിൽ
ഹോം സ്റ്റേയിൽ താമസിച്ച് വാനനിരീക്ഷണത്തിന് പോയ സംഘാഗങ്ങളെ ആക്രമിച്ച ശേഷം വിദേശ വനിത ഉപ്പെടെ രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തു എന്നാണ് വിവരം. ഹംപിയിൽ ഇന്നലെയായിരുന്നു സംഭവം. സോനാ പൂർതടാകത്തിൻ്റെ കരയിൽ എത്തിയ സംഘത്തെ ആക്രമിച്ച് പുരുഷൻമാരെ തടാകത്തിലേക്ക് തള്ളിയിട്ടു.ഇതിൽ ഒരു ഒഡീഷ സ്വദേശിയുടെ മൃതദേഹം ലഭിച്ചു.ഒരു അമേരിക്കൻ പൗരൻ രക്ഷപെട്ടു. അക്രമികൾ രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഹോം സ്റ്റേ നടത്തിപ്പുകാരിയാണ് വിവരം പോലീസിനെ അറിയിച്ചത്. അന്വേഷണം പുരോഗമിക്കുകയാണ്.
ഉത്തരകർണാടകത്തിലെ വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന പുരാതന നഗരമാണ് ഹംപി.