ഭാര്യയുടെ ലിവിങ് ടുഗതര്‍ പാര്‍ട്ണറെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്; ഞെട്ടിക്കുന്ന സംഭവം ജയ്പൂരിൽ

Advertisement

ജയ്പൂർ: ഭാര്യയുടെ ലിവിങ് ടുഗതര്‍ പാര്‍ട്ണറെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്. ഞായറാഴ്ച്ച ഉച്ചയോടെ ഉദയ്പൂരിലാണ് സംഭവം. ദുംഗർപൂർ സ്വദേശിയായ ജിതേന്ദ്ര മീന എന്ന 30 വയസുകാരനാണ് മരിച്ചത്. ഇയാള്‍ ഡിംപിൾ (25) എന്ന യുവതിയോടൊപ്പം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നുവെന്നും ഇതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും എസ്എച്ച്ഒ ഭരത് യോഗി പറഞ്ഞു.

ഡിംപിളിന്റെ ഭര്‍ത്താവ് നർസി എന്നയാളാണ് കൊലപാതകം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ജിതേന്ദ്രയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഡിംപിളും ഭർത്താവ് നർസിയും ഓടിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.

ഡിംപിൾ നഴ്‌സായി ജോലി ചെയ്യുന്ന ഒരു സ്വകാര്യ ആശുപത്രിയിൽ കോമ്പൗണ്ടറായി ജോലി ചെയ്തു വരികയാണ് ജിതേന്ദ്ര. ഭര്‍ത്താവ് തന്റെ ലിവിങ് ടുഗതര്‍ പാര്‍ട്ണറെ കുത്തിക്കൊല്ലുമ്പോള്‍ ഭാര്യയും അവിടെയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളായ ദമ്പതികൾ ഒളിവിലാണെന്നും അവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ചോദ്യം ചെയ്യലിന് ശേഷം കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമാകുമെന്നും ജിതേന്ദ്രയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here