എസ്ഡിപിഐ ക്കെതിരായ റെയ്ഡിൽ സുപ്രധാന വിവരങ്ങൾ ലഭിച്ചതായി ഇഡി

Advertisement

കൊച്ചി. എസ്ഡിപിഐ ക്കെതിരായ റെയ്ഡിൽ സുപ്രധാന വിവരങ്ങൾ ലഭിച്ചതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്.
വിദേശത്ത് നിന്നും സാമ്പത്തിക സഹായം എത്തിയതിന്റെ രേഖകൾ ഇഡി കണ്ടെടുത്തിട്ടുണ്ട്. അതേസമയം നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിൽ നിന്നും എസ്ഡിപിഐ ചുമതലയിലേക്ക് വന്നവരുടെ വിവരങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു തുടങ്ങി.

എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എം കെ ഫൈസി അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസമാണ് രാജ്യത്താകമാനം എസ്ഡിപിഐ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ വിദേശത്ത് നിന്നും സാമ്പത്തിക സഹായം എത്തിയതിന്റെ രേഖകൾ കണ്ടെടുത്തതായി ഇഡി വ്യക്തമാക്കുന്നു. ഓഫീസുകളിൽ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഡിവൈസുകൾ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ഗൾഫിൽ നിന്നും സഹായം നൽകിയ സംഘടനകളുടെയും വ്യക്തികളുടെയും വിവരങ്ങൾ ഇഡി ശേഖരിച്ചിട്ടുണ്ട്. വൻ തുക സംഭാവന നൽകിയ സംഘടനകളും വ്യക്തികളും നിരീക്ഷണത്തിലാണ്.

ഇതിനിടെ എസ്ഡിപിഐ ജില്ലാ ഉപരി നേതാക്കളുടെ വിവരങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. നേതാക്കൾക്കെതിരായ കേസുകളുടെ വിശദാംശങ്ങൾ അടക്കം ശേഖരിക്കാൻ നിർദ്ദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണിത്. പോപ്പുലർ ഫ്രണ്ടിൽ നിന്നും എസ്ഡിപിഐ ചുമതലയിലേക്ക് വന്നവരുടെ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here