ഹൈദരാബാദ്.ശീതളപാനീയത്തിന്ർറെ അടപ്പ് വിഴുങ്ങിയ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉത്കൂർ എന്ന ഗ്രാമത്തിലാണ് സംഭവം. രക്ഷിതാക്കളോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു രുദ്ര അയാൻ എന്ന കുഞ്ഞ്. എല്ലാവരുടേയും ശ്രദ്ധ തെറ്റിയ സമയത്ത് അടപ്പ് വിഴുങ്ങുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.