ന്യൂഡെല്‍ഹി. ആശ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് ശുപാർശ നൽകി പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി.
രാം ഗോപാൽ യാദവ് അധ്യക്ഷനായ
ആരോഗ്യമന്ത്രാലയ സ്റ്റാൻഡിങ് കമ്മിറ്റിയുടെ താണ് ശുപാർശ. കേരളത്തിന് എയിംസ് അനുവദിക്കണമെന്നും ശുപാർശയിൽ
ഓണറേറിയം വർദ്ധിപ്പിക്കുന്ന ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കേഴ്സിന്റെ പ്രതിഷേധം തുടരുന്നതിനിടയിലാണ് പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശ.
താഴെത്തട്ടിൽ ആശാവർക്കർമാർ നടത്തുന്നത് നിർണായകസേവനമാണ്. നിലവിൽ അവർക്ക് ലഭിക്കുന്ന ധനസഹായം രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ല.
അതിനാൽ ആശാവർക്കർമാർക്ക് നൽകിവരുന്ന ധനസഹായം ഉയർത്തണമെന്നും പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്യുന്നു
ആരോഗ്യ ഗവേഷണ മേഖലയിലും ആശ വർക്കർമാരെ ഉപയോഗിക്കണം. ഇതിനായി അധിക ധനസഹായം ഗവേഷണ ഫണ്ടിൽ നിന്ന് അനുവദിക്കണമെന്നും രാം ഗോപാൽ യാദവ് അധ്യക്ഷനായ ആരോഗ്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി നൽകിയ ശുപാർശയിൽ പറയുന്നു. കേരളത്തിൻറെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ എയിംസ് അനുവദിക്കണമെന്നും പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശയിലുണ്ട്