ന്യൂഡെല്‍ഹി. ഡൽഹിയിൽ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാൽസംഗം ചെയ്തു. സംഭവത്തിൽ സുഹൃത്ത് അടക്കം രണ്ടുപേർ അറസ്റ്റിൽ.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ ഡൽഹിയിൽ എത്തിയ ബ്രിട്ടീഷ് വനിതയാണ് ക്രൂരതയ്ക്കിരയായത്.
ഡൽഹി മഹിപാൽപൂരിലെ ഹോട്ടലിൽ വച്ചാണ് ബ്രിട്ടീഷ് വനിത ബലാത്സംഗത്തിന് ഇരയായത്
സംഭവത്തിൽ കൈലാഷ് , വസിം എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ കൈലാഷ് ഇൻസ്റ്റഗ്രാം വഴിയാണ് ബ്രിട്ടീഷ് വനിതയുമായി സൗഹൃദത്തിലാവുന്നത്.
ഇന്ത്യയിലേക്ക് സന്ദർശനത്തിന് എത്തിയപ്പോൾ യുവതിയെ കാണാം എന്ന് കൈലാഷ് പറഞ്ഞിരുന്നു. മഹാരാഷ്ട്രയും ഗോവയും സന്ദർശിച്ചതിനുശേഷം യുവതി കൂടിക്കാഴ്ചയ്ക്കായി കൈലാഷിനെ ക്ഷണിച്ചു എന്നാൽ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും ഡൽഹിയിലേക്ക് എത്താനും കൈലാഷ് യുവതിയോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെത്തിയ യുവതി ഹോട്ടലിൽ മുറിയെടുത്തു. കൈലാഷ് സുഹൃത്ത് വസിമിനൊപ്പം ഹോട്ടലിലേക്ക് എത്തി മൂവരും ചേർന്ന് ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ഇരുവരും ചേർത്ത് യുവതിയെ പീഡനത്തിനിരയാക്കിയത്. പിന്നാലെ യുവതി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. സംഭവത്തിൽ ഡൽഹി പൊലീസ് ബ്രിട്ടീഷ് ഹൈകമ്മീഷനെയും വിവരം അറിയിച്ചിട്ടുണ്ട്.