ധര്‍. മധ്യപ്രദേശിൽ ടാങ്കർ ലോറി കാറുകളിൽ ഇടിച്ച് 7 മരണം.അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.ധാർ ജില്ലയിലാണ് അപകടം ഉണ്ടായത്.ലോറി ഡ്രൈവർ ഒളിവിൽ പോയി.
മധ്യപ്രദേശ് ധർ ജില്ലയിലെ ബദ്‌നാവർ-ഉജ്ജൈൻ ഹൈവേയിൽ ആണ് അപകടം ഉണ്ടായത്.ഇന്നലെ രാത്രി 11 മണിയോടെ ടാങ്കർ ലോറി എതിർ ദിശയിൽ നിന്നും വന്ന കാറിലും ജീപ്പിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾ പൂർണമായും തകർന്നു.4 പേർ സംഭവസ്ഥലത്തുതന്നെ തൽക്ഷണം മരിച്ചു. മൂന്നുപേരുടെ മരണം ആശുപത്രിയിൽ വച്ചായിരുന്നു. അപകടത്തിൽ 3 പേർ പരിക്കേറ്റ ചികിത്സയിൽ കഴിയുകയാണ്. വാഹനങ്ങളിൽ കുടുങ്ങിക്കിടന്നവരെ ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്.ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിൽ പിന്നിലെന്നാണ് വിവരം.മധ്യപ്രദേശിലും രാജസ്ഥാനിലും നിന്നുള്ളവരാണ് മരിച്ചവർ.അപകടം നടന്നതിന് പിന്നാലെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. സംഭവത്തിൽ പോലീസ് ഡ്രൈവറിനായി അന്വേഷണം ആരംഭിച്ചു.