നിറങ്ങളിൽ നീരാടി ഹോളി ആഘോഷം. വർണ്ണങ്ങൾ വിതറിയും മധുരം പങ്കുവെച്ചും ഉത്തരേന്ത്യയിൽ ഹോളി ആഘോഷം തുടരുകയാണ്. ഹോളികാ ദഹനത്തോടെയാണ് ഉത്തരേന്ത്യയിൽ ആഘോഷങ്ങൾക്ക് തുടക്കമായത്. റസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിലും ഹോട്ടലുകളിലും എല്ലാം വിപുലമായ ആഘോഷ പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങൾ അതിര് വിടരുതെന്നാണ് നിർദ്ദേശം. എല്ലാം മേഖലകളിലും പോലീസ് പട്രോളിങ് നടത്തി സുരക്ഷ വിലയിരുത്തിയിട്ടുണ്ട്. ഹോളിയോട് അനുബന്ധിച്ച് ഡൽഹി മെട്രോ ഇന്നുച്ചയ്ക്ക് 2. 30 ന് ശേഷം മാത്രമേ സർവീസ് ആരംഭിക്കുകയുള്ളൂ