ജയ്പുർ: ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ച വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസയിലാണ് ഇരുപത്തിയഞ്ചുകാരനായ ഹൻസ് രാജ് മീണ എന്ന വിദ്യാർഥി കൊല്ലപ്പെട്ടത്. ല്രൈബറിയില്‍ പഠിച്ചുക്കൊണ്ടിരുന്ന ഹൻസ് രാജ് മീണയുടെ അടുത്തേയ്ക്ക് അശോക്, ബബ്ലു, കലുറാം എന്നിവരെത്തുകയും ചായം പുരട്ടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ചായം പുരട്ടാന്‍ വിസമ്മതിച്ചതോടെ വിദ്യാർഥിയെ മറ്റുള്ളവർ ചേർന്ന് ചവിട്ടുകയും ബെൽറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. മർദനത്തിൽ ഹൻസ് രാജ് കൊല്ലപ്പെട്ടു.
സംഭവത്തെ തുടർന്ന് ഹൻസ് രാജിന്റെ കുടുംബവും നാട്ടുകാരും ചേർന്ന് ദേശീയപാത ഉപരോധിച്ചു. വിദ്യാർഥിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതികള്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.