ഹൈദരാബാദ്. ക്ഷേത്രത്തിനുള്ളിൽ ആസിഡ് ആക്രമണം. ആക്രമണം സൈയ്ദാബാദ് ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ വഴിപാട് കൌണ്ടറിലുണ്ടായിരുന്ന ജീവനക്കാരനെതിരെ. ആസിഡ് ഒഴിച്ചത് തലയിൽ . അക്കൗണ്ടന്‍റ് നരസിംഹറാവുഎന്ന ഗോപിക്കാണ് പരുക്ക്
ആക്രമണം നടത്തിയത് മുഖം മറച്ച് തൊപ്പിവെച്ചയാൾ. ഇയാൾ ഹാപ്പി ഹോളിയെന്ന് പറഞ്ഞതായി ദൃക്സാക്ഷികൾ. സിസിടിവി ദൃശ്യങ്ങൾ പുറത്ത്വന്നു. പൊലീസ് അന്വേഷണം തുടങ്ങി.