തന്നെ എ.ആര്‍. റഹ്‌മാന്റെ മുന്‍ ഭാര്യയെന്ന് പരാമര്‍ശിക്കരുതെന്ന അഭ്യര്‍ഥനയുമായി സൈറ ബാനു

Advertisement

തന്നെ എ.ആര്‍. റഹ്‌മാന്റെ മുന്‍ ഭാര്യയെന്ന് പരാമര്‍ശിക്കരുതെന്ന അഭ്യര്‍ഥനയുമായി സൈറ ബാനു. തങ്ങള്‍ വിവാഹമോചിതരായിട്ടില്ലെന്നും വേര്‍പിരിയുക മാത്രമാണ് ചെയ്തതെന്നും സൈറ ബാനു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് എ.ആര്‍. റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഭാര്യയായിരുന്ന സൈറ ബാനു പുതിയ പ്രസ്താവന പുറത്തിറക്കിയത്.
തന്റെ ആരോഗ്യപ്രശ്നങ്ങളാണ് എ.ആര്‍. റഹ്‌മാനുമായുള്ള ബന്ധം പിരിയാന്‍ കാരണമെന്നാണ് സൈറ ബാനു പറഞ്ഞത്. ആശുപത്രിയില്‍ കഴിയുന്ന എ.ആര്‍. റഹ്‌മാന്‍ എത്രയുംപെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അവര്‍ ആശംസിച്ചു.
ഞായറാഴ്ച രാവിലെയാണ് എ.ആര്‍. റഹ്‌മാനെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹം കഴിഞ്ഞദിവസമാണ് ലണ്ടനില്‍നിന്ന് തിരികെയെത്തിയത്. ഇതിനുപിന്നാലെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here