ന്യൂഡെല്‍ഹി.രാജ്യത്ത് വൻ ലഹരി വേട്ട. ഗുവാഹത്തി, ഇംഫാൽ സോണുകളിൽ നിന്ന് 88 കോടി രൂപയുടെ ലഹരി പിടികൂടി. 75 കോടിയിലധികം വിലവരുന്ന 38 കിലോ MDMA-യുമായി രണ്ട് നൈജീരിയൻ യുവതികൾ ബംഗളൂരുവിൽ പിടിയിൽ. അന്വേഷണ സംഘത്തെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
അന്താരാഷ്ട്ര ലഹരിക്കടത്തുകാർക്കെതിരെ
നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് വിവിധ ഇടങ്ങളിലായി പരിശോധനകൾ നടക്കുന്നത്.
ഗുവാഹത്തി , ഇംഫാൽ സോണുകളിൽ നിന്ന് 88 കോടിയുടെ ലഹരി മരുന്നാണ് പിടികൂടിയത്. മെത്താംഫെറ്റാമെൻ ഗുളികകളുടെ ശേഖരമാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടിയത്. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു
ലഹരി വിമുക്ത ഭാരതം എന്ന കേന്ദ്രസർക്കാർ നടപടിക്ക് ശക്തി നൽകുന്നതാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നടപടിയെന്ന് വ്യക്തമാക്കിയ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അന്വേഷണസംഘത്തെ അഭിനന്ദിച്ചു.
ആറ് മാസത്തിലേറെ നീണ്ടുനിന്ന അന്വേഷണത്തിലൊടുവിലാണ് അന്താരാഷ്ട്ര ലഹരി മാഫിയാ സംഘത്തിലെ രണ്ട് പേരെ കർണാടക പൊലീസ് വലയിലാക്കിയത്. നൈജീരിയ സ്വദേശികളാണ് അറസ്റ്റിലായ സ്ത്രീകൾ. ബിസിനസ് വിസയിൽ ഇന്ത്യയിൽ എത്തിയവരാണ് ഇരുവരും ‘ 75 കോടി രൂപയിൽ അധികം വിലവരുന്ന എംഡിഎംഎ ഇവരിൽ നിന്നും പിടികൂടി. പഞ്ചാബ് അതിർത്തിയിൽ നിന്ന് 10 പാക്കറ്റ് ഹെറോയിനും ബിഎസ്എഫ് പിടികൂടി.