ന്യൂഡല്‍ഹി: ഐപിഎല്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് സീസണ്‍ മുന്‍നിര്‍ത്തി ക്രിക്കറ്റ് പ്രേമികള്‍ക്ക് പരിധിയില്ലാത്ത ഓഫറുകളുമായി ജിയോ. 4Kയില്‍ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ സ്ട്രീമിങ്ങും ജിയോഫൈബര്‍/എയര്‍ഫൈബറിന്റെ 50 ദിവസത്തെ ട്രയലും വാഗ്ദാനം ചെയ്യുന്ന ഓഫറാണ് ജിയോ മുന്നോട്ടുവെച്ചത്. മൊബൈല്‍, ഗാര്‍ഹിക ഉപയോക്താക്കള്‍ക്കായാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചത്. 90 ദിവസം ജിയോഹോട്ട്സ്റ്റാര്‍ സൗജന്യമായി ഉപയോഗിക്കാം.
മാര്‍ച്ച് 17 നും മാര്‍ച്ച് 31 നും ഇടയില്‍ 299 രൂപയോ അതില്‍ കൂടുതലോ ഉള്ള പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന പുതിയതും നിലവിലുള്ളതുമായ ജിയോ സിം ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.
ജിയോയുടെ ക്രിക്കറ്റ് ഓഫര്‍ ഇങ്ങനെ:
- 4Kയില്‍ 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ (ടിവി, മൊബൈല്‍)
ക്രിക്കറ്റ് ആരാധകര്‍ക്ക് ടിവിയിലോ മൊബൈലിലോ എല്ലാ മത്സരങ്ങളും 4Kയില്‍ സൗജന്യമായി കാണാന്‍ കഴിയും.
ഐപിഎല്‍ മത്സരം തുടങ്ങുന്ന മാര്‍ച്ച് 22 (ഉദ്ഘാടന മത്സര ദിവസം) മുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ സജീവമാകും. തുടര്‍ന്നുള്ള 90 ദിവസം സൗജന്യമായി ഉപയോഗിക്കാം
- ഗാര്‍ഹിക ഉപയോക്താക്കള്‍ക്കായി 50 ദിവസത്തെ സൗജന്യ ജിയോഫൈബര്‍ / എയര്‍ഫൈബര്‍ ട്രയല്‍
പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനം പ്രയോജനപ്പെടുത്താം
800+ ടിവി ചാനലുകള്‍
11+ OTT ആപ്പുകള്‍
പരിധിയില്ലാത്ത വൈഫൈ