മുംബൈ.ഔറംഗസീബിൻ്റെ പേരിൽ തുടങ്ങിയ വിവാദങ്ങൾ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങളിലേക്കും നീങ്ങുന്നു. നാഗ്പൂരിൽ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കല്ലറിൽ പോലീസ് ഉദ്യോഗസ്ഥർ അടക്കം നിരവധി പേർക്ക് പരിക്കേറ്റു. വാഹനങ്ങൾക്ക് തീയിട്ടു . ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്തും ഭജരംഗ് ദളും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്ന് പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. നാഗ്പൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ മറ്റൊരു സമുദായത്തെ വ്രണപ്പെടുത്തുന്ന ചില കാര്യങ്ങൾ നടന്നതായി രാത്രിയോടെ വൻ പ്രചാരണം ഉണ്ടാവുകയായിരുന്നു. ഈ സമുദായം പരാതി നൽകുകയും പിന്നാലെ പ്രദേശത്ത് വൻ സംഘർഷം ഉണ്ടാവുകയും ചെയ്യുകയായിരുന്നു. . പ്രതിഷേധക്കാരെ വിരട്ടിയോടിച്ചും കസ്റ്റഡിയിലെടുത്തും പോലീസ് അക്രമം നിയന്ത്രണവിധേയമാക്കി. വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് നാഗൂരിൽ നിന്നുള്ള എംപി കൂടിയായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ജനങ്ങളോട് അഭ്യർത്ഥിച്ചു.
Home News Breaking News ഔറംഗസീബിൻ്റെ പേരിൽ തുടങ്ങിയ വിവാദങ്ങൾ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങളിലേക്കു നീങ്ങുന്നു