നടി ബിന്ദു ഘോഷ് അന്തരിച്ചു; കമൽഹാസന്റെ ആദ്യ സിനിമ കളത്തൂർ കണ്ണമ്മയിലെ ബാലതാരം

Advertisement

ചെന്നൈ: തമിഴ് നടി ബിന്ദു ഘോഷ് (76) അന്തരിച്ചു. കമൽഹാസൻ ആദ്യമായി അഭിനയിച്ച കളത്തൂർ കണ്ണമ്മയിൽ ബാലതാരമായാണു സിനിമാ രംഗത്തേക്കു പ്രവേശിച്ചത്. ഗംഗൈ അമരൻ സംവിധാനം ചെയ്ത ‘കോഴി കൂവുത്’ എന്ന സിനിമയിലാണ് ആദ്യമായി മുതിർന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

രജനീകാന്ത്, പ്രഭു, വിജയകാന്ത്, ഗൗണ്ടമണി തുടങ്ങിയവർക്കൊപ്പം ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. ഹാസ്യ വേഷങ്ങളാണു കൂടുതലും ചെയ്തത്. സിനിമയിൽ അവസരങ്ങൾ നഷ്ടമായതിനു പിന്നാലെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. സംസ്കാരം നടത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here