ന്യൂഡെല്‍ഹി. ഡൽഹിയിലെ ശിവ വിഹാറിൽ ആണ് കൊലപാതകം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു..
തിങ്കളാഴ്ച രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. രാത്രി 11 മണിയോടെ കാരവാൽ നഗർ പോലീസ് സ്റ്റേഷനിൽ ആക്രമണവുമായി ബന്ധപ്പെട്ട് ഒരു ഫോൺ കോൾ ലഭിക്കുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാർ കുത്തേറ്റ നിലയിൽ യുവാവിനെ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 18 കാരനാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നിൽ വ്യക്തിവൈരാഗ്യം ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പോലീസ് പറഞ്ഞു