അഹമ്മദാബാദിലെ ഒരു ഫ്ലാറ്റിൽ നിന്ന് വൻ സ്വർണ ശേഖരം പിടികൂടി ഡിആർഐ

Advertisement

അഹമ്മദാബാദ്.അഹമ്മദാബാദിലെ ഒരു ഫ്ലാറ്റിൽ നിന്ന് വൻ സ്വർണ ശേഖരം പിടികൂടി ഡിആർഐ. തീവ്രവാദ വിരുധ സേനയോടൊപ്പം നടത്തിയ റെയിഡിൽ 95 കിലോ സ്വർണമാണ് പിടികൂടിയത്. ഓഹരി വിപണിയിൽ ഇടപാട് നടത്തുന്ന അച്ഛനും മകനുമാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്.
അഹമ്മദാബാദിലെ പൽഡിയിലെ മഹാലക്ഷ്മി ക്രോസ് റോഡിലാണ് സ്വർണശേഖരം കണ്ടെത്തിയ ഫ്ലാറ്റ്. അവിഷ്കർ എന്ന ഫ്ലാറ്റ് സമുച്ചയത്തിലെ 104ആം നമ്പർ മുറിയിൽ നിന്നാണ് 95 കിലോയിലധികം സ്വർണം പിടികൂടിയത്. ബിസ്കറ്റ് രൂപത്തിലായിരുന്നു സ്വർണം അധികവും. ഒപ്പം രണ്ട് കോടിയോളം രൂപയും വിലപിടിപ്പുള്ള വാച്ചും കണ്ടെത്തിയിട്ടുണ്ട്. റെയ്ഡിനും പണവും സ്വർണവും തിട്ടപ്പെടുത്താനുമായി ഏതാണ്ട് 17മണിക്കൂറോളമെടുത്തു. ഗാന്ധി നഗർ സ്വദേശിയുടേതാണ് ഫ്ലാറ്റ്. ഇയാൾ വാടകയ്ക്ക് നൽകിയതാണ്. ഓഹരി വിപണിയിൽ ഇടപാടുകൾ നടത്തുന്ന മഹേന്ദ്ര ഷാ, മകൻ മേഘ് ഷാ എന്നിവരാണ് വാടകക്കാർ. മുംബൈയിൽ താമസിക്കുന്ന ഇവർ സ്വർണം ശേഖരിച്ച് വയ്ക്കാൻ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു എന്നാണ് സൂചന. ഇതേ കെട്ടിടത്തിൽ തൊട്ടടുത്ത ഫ്ലാറ്റിൽ ഇവരുടെ ബന്ധു കഴിയുന്നുണ്ട്. ഇവിടെയും പരിശോധന നടന്നു. വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വന്ന സ്വർണമെന്നാണ് സൂചന. പ്രതികളെ പിടികൂടി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ. സ്റ്റോക് മാർക്കറ്റിൽ ഓഹരി മൂല്യം വ്യാജമായി പെരുപ്പിച്ച് കൊള്ളലാഭം ഉണ്ടാക്കിയെന്ന കേസിൽ ഇവർ അന്വേഷണം നേരിട്ടിരുന്നതായും വിവരമുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here