ന്യൂഡെല്‍ഹി. പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെൻ്റിൻ്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും. നാഗ്പൂർ കലാപം സംബന്ധിച്ച് സഭ നിർത്തി വച്ച ചർച്ച വേണം എന്ന് ആവശ്യപ്പെടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.ഇന്ത്യ ചൈന ബന്ധം സംബന്ധിച്ചും പ്രതി പക്ഷം ചർച്ച ആവശ്യപ്പെടും.
സ്റ്റാർ ലിങ്കിന് അനുമതി നൽകുന്നതിൽ ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുമെന്നും പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കി.മണ്ഡല പുനർനിർണയം, ദേശീയ വിദ്യാഭ്യാസ നയം, വ്യാജ തിരിച്ചറിയൽ കാർഡ് വിഷയങ്ങൾ ചർച്ചചെയ്യണമെന്ന് ഇന്നും ഉന്നയിക്കാനാണ് പ്രതിപക്ഷ അംഗങ്ങളുടെ നീക്കം.ആവശ്യങ്ങൾ തള്ളിയാൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ആശാ വർക്കേഴ്സ് വിഷയം, കടൽ ഖനനം എന്നീ വിഷയങ്ങൾ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ഇന്നും പാർലമെന്റിൽ ഉന്നയിക്കും.
Home News Breaking News നാഗ്പൂർ കലാപം,പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെൻ്റിൻ്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും