ഭോപാല്‍. മധ്യപ്രദേശിലെ ശിവപുരി യിൽ ബോട്ട് മുങ്ങി ആറ് മരണം. മാത തില അണ ക്കെട്ടിൽ ആണ് അപകടം ഉണ്ടായത്. മരിച്ചത് നാല് സ്ത്രീകളും രണ്ട് ആണ്‍കുട്ടികളും ആണ്. കാണാതായ ഒരു കുട്ടിക്കുവേണ്ടി തിരച്ചില്‍ തുടരുന്നു
അപകടം ഉണ്ടായതിന് തൊട്ടു പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തിൽ 8പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. മാതാ തില അണക്കെട്ടിലെ ദ്വീപിലുള്ള ഒരു ക്ഷേത്രത്തിലേക്ക് 15 തീർത്ഥാടകരുമായി പോയ ബോട്ട് ആണ് അപകടത്തിൽ പെട്ടത്. കാണാതായവർക്ക് വേണ്ടി സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ആണ് തെരച്ചിൽ നടന്നത്.