ചെന്നൈ.തമിഴ്നാട് ഈറോഡിൽ കുപ്രസിദ്ധ ഗുണ്ടയെ പട്ടാപ്പകൽ ഭാര്യയുടെ മുന്നിൽവച്ച് വെട്ടിക്കൊന്നു. ചാണക്യ എന്നറിയപ്പെടുന്ന ജോൺ ആണ് കൊല്ലപ്പെട്ടത്. നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ പതിനൊന്നരയോടെയാരുന്നു സേലം കോയമ്പത്തൂർ ദേശീയപാതയിലെ അരുംകൊല. സേലത്ത് നിന്ന് തിരിപ്പൂരിലേക്ക് യാത്രചെയ്യുകയായിരുന്നു ജോണും ഭാര്യയും. പിന്നാലെയെത്തിയ എട്ടംഗസംഘം കാർ തടഞ്ഞ് ജോണിനെ വെട്ടി. തടയാനെത്തിയ ഭാര്യ ശരണ്യക്കും മുറിവേറ്റു. ജോൺ മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷമാണ് എട്ട് പേരും സ്ഥലം വിട്ടത് . പിന്നാലെയെത്തിയ പൊലീസ് നാല് പ്രതികളെ പിടികൂടി. നാല് പേർ ഓടി രക്ഷപെട്ടു. കൈയ്ക്ക് സാരമായി പരിക്കേറ്റ ശരണ്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോണിന്റെ മൃതദേഹം ഈറോഡ് മെഡിക്കൽ കോളജിലേക്ക് മാറ്റി. ജോൺ വധശ്രമക്കേസുകളിൽ അടക്കം പ്രതിയാണ്. ഗുണ്ടകൾക്കിടയിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.ചിത്തോട് പൊലീസ് രക്ഷപെട്ട പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു