ചെന്നൈ. ജനസംഖ്യ അടിസ്ഥാനത്തിലുള്ള ലോക്സഭ മണ്ഡല പുനക്രമീകരണത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള യോഗം നാളെ ചെന്നൈയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കാൻ ചെന്നൈയിൽ എത്തി. തെലങ്കാന, പഞ്ചാബ് മുഖ്യമന്ത്രിമാരും, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ഒഡീഷ മുൻമുഖ്യമന്ത്രി ബിജു പട്നായിക്ക് തുടങ്ങിയ നേതാക്കളും യോഗത്തിന് എത്തും. തൃണമൂൽ കോൺഗ്രസ്, വൈഎസ്ആർ കോൺഗ്രസ്, മുസ്ലിം ലീഗ് പ്രതിനിധികളും പങ്കെടുക്കും. ജനസംഖ്യടിസ്ഥാനത്തിലുള്ള മണ്ഡലം പുനക്രമീകരണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് എഡിഎ ഇതര പാർട്ടികളുടെ കണക്കുകൂട്ടൽ. ഇന്ത്യ മുന്നണി നിർജീവമായിരിക്കുന്ന സമയത്ത് സ്റ്റാലിൻ നടത്തുന്ന നീക്കങ്ങൾ ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയമാണ്.
Home News Breaking News ജനസംഖ്യ അടിസ്ഥാനത്തിലുള്ള ലോക്സഭ മണ്ഡല പുനക്രമീകരണത്തിനെതിരെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള യോഗം നാളെ ചെന്നൈയിൽ ,...